Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

തിരുവാർപ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഇന്ന് അഞ്ചാം പുറപ്പാട്.

തിരുവാർപ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഇന്ന് അഞ്ചാം പുറപ്പാട്.


കോട്ടയം: ലോകത്ത് ദിവസവും ആദ്യമായി നട തുറക്കുന്ന തിരുവാർപ്പ് ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തിൽ ഉത്സവത്തിന്റെ ഭാഗമായുള്ള അഞ്ചാം പുറപ്പാട് ഇന്നു രാത്രി എട്ടിനു നടക്കും. 

         പടിഞ്ഞാറുഭാഗത്തുള്ള കൊച്ചമ്പലം ദേവീക്ഷേത്രം വരെ എഴുന്നള്ളി അവിടെ ദിഗ് വിജയ കൊടിനാട്ടി ശ്രീകൃഷ്ണ ഭഗവാൻ തിരിച്ചുവരുന്ന ചടങ്ങാണ് അഞ്ചാം പുറപ്പാട്. 11ന് ആനക്കൊട്ടിലിൽ എതിരേൽപ്പ് നടക്കും. തുടർന്നുള്ള ദിവസങ്ങളിൽ ക്ഷേത്രത്തിൻ്റെ നാല് ദിക്കുകളിലേയ്ക്കും എഴുന്നള്ളത്ത് ഉണ്ടാകും. 22നാണ് ആറാട്ട്.
   
   രാവിലെ 9 മുതൽ ദർശന പ്രാധാന്യമുള്ള മാതൃക്കയിൽ ദർശനം നടക്കും. ഉച്ചയ്ക്ക് 12ന് പുറപ്പാട് സദ്യ, രാത്രി പുറപ്പാട് എതിരേൽപ്പിനോടനുബന്ധിച്ച് ആകാശവിസ്മയവും ഉണ്ടാകും.

Post a Comment

0 Comments

Ad Code

Responsive Advertisement