Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പശ്ചിമബംഗാളിൽ ഇടിമിന്നലേറ്റ് കുട്ടികളടക്കം 12 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്.

പശ്ചിമബംഗാളിൽ ഇടിമിന്നലേറ്റ് കുട്ടികളടക്കം 12 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്.

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മാൽഡയിൽ ഇടിമിന്നലേറ്റ് 12 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ടുകൾ. മരിച്ചവരിൽ മൂന്ന് പേർ കുട്ടികളാണ്. മരിച്ചവരുടെ കുടുംബത്തിന് സർക്കാർ രണ്ട് ലക്ഷം വീതം സഹായധനം പ്രഖ്യാപിച്ചു. വ്യാഴാഴ്ച ഉച്ചയോടെ മാൽഡയിൽ ശക്തമായ കാറ്റും മഴയും ഇടിമിന്നലുമാണ് അനുഭവപ്പെട്ടത്. മാൽഡയിൽ ചന്ദൻ സഹാനി (40), രാജ് മൃദ, മനോജിത് മണ്ഡൽ, അസിത് സാഹ എന്നിവരും ഇംഗ്ലീഷ് ബസാറിൽ ശോഭ നഗർ ഗ്രാമത്തിൽ നിന്നുള്ള പങ്കജ് മണ്ഡൽ, ശ്വേതര ബീബി എന്നിവരുമാണ് മരിച്ചത്. ജില്ലയിലെ മറ്റിടങ്ങളിലായി ആറ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തിതിട്ടുണ്ട്. കൊയ്ത്ത് ജോലി കഴിഞ്ഞ് വിശ്രമിച്ചിരുന്നവർക്കാണ് മിന്നലേറ്റത്.

Post a Comment

0 Comments

Ad Code

Responsive Advertisement