Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഭാര്യയ്ക്ക് തന്നോടൊപ്പം ജീവിക്കണമെങ്കിൽ 15കാരിയെ തരപ്പെടുത്തി തരണം; ദമ്പതികൾ പോക്സോ കേസ്സിൽ അറസ്റ്റിൽ.

ഭാര്യയ്ക്ക് തന്നോടൊപ്പം ജീവിക്കണമെങ്കിൽ 15കാരിയെ തരപ്പെടുത്തി തരണം; ദമ്പതികൾ പോക്സോ കേസ്സിൽ അറസ്റ്റിൽ.

തിരു.: പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ദമ്പതികൾ അറസ്റ്റിൽ. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. ഇളമ്പ പാലത്തിനു സമീപം ബിന്ദു ഭവൻ വീട്ടിൽ ശരത് (28), ഭാര്യ മുദാക്കൽ പൊയ്കമുക്ക് കാട്ടുചന്ത നന്ദനം വീട്ടിൽ നന്ദ (24) എന്നിവരെ ആണ് പോക്സോ നിയമപ്രകാരം ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്തത്.
        മുദാക്കൽ പൊയ്ക‌മുക്ക് സ്വദേശിനിയായ പതിനഞ്ചുകാരിയെ കഴിഞ്ഞ 4 വർഷമായി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. അതിജീവിത സ്‌കൂളിൽ വിഷമിച്ചിരിക്കുന്നതു കണ്ട അദ്ധ്യാപിക സ്‌കൂൾ കൗൺസിലറെക്കൊണ്ട് കൗൺസിലിങ് നടത്തിയതിൽ നിന്നാണ് ഞെട്ടിക്കുന്ന പീഡനവിവരം പുറത്തു വന്നത്. തന്നോടൊപ്പം നന്ദയ്ക്ക് താമസിക്കണമെങ്കിൽ അതിജീവിതയെ തനിക്ക് തരപ്പെടുത്തി തരണമെന്ന് ശരത് ഭാര്യയോട് ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് നന്ദ ശരത്തിനു വേണ്ടി അതിജീവിതയെ പ്രലോഭിപ്പിച്ച് വീട്ടിൽ വരുത്തിയത്. 2021 ഏപ്രിൽ മുതൽ 2022 ഫെബ്രുവരി വരെയുള്ള പല സമയങ്ങളിലാണ് അതിജീവിത കൊടുംപീഡനത്തിന് ഇരയായത്. 
       അറസ്റ്റ് ചെയ്‌ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഗോപകുമാർ ജി., എസ്ഐമാരായ സജിത്ത്, ജിഷ്ണു‌, സുനിൽ കുമാർ, എഎസ്ഐ ഉണ്ണിരാജ്, ശരത് കുമാർ, നിതിൻ, അഞ്ജന എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Post a Comment

0 Comments

Ad Code

Responsive Advertisement