Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കടലിൽ കാണാതായ മലയാളി വിദ്യാർത്ഥിയുടെ മൃതശരീരം കണ്ടെടുത്തു.

കടലിൽ കാണാതായ മലയാളി വിദ്യാർത്ഥിയുടെ മൃതശരീരം കണ്ടെടുത്തു.



ദാമൻ: കേന്ദ്രഭരണ പ്രദേശമായ ദാമനിൽ കൂട്ടുകാരോടൊപ്പം കടലിൽ കുളിക്കാനിറങ്ങി തിരകളിൽ പെട്ട് കാണാതായ മലയാളി വിദ്യാർത്ഥിയെ കടലിൽ നിന്നും കണ്ടെടുത്തു. ദാമൻ സമാജം അംഗം പന്തളം സ്വദേശി മുരളീധരൻ നായരുടെയും പ്രീതയുടേയും മകനായ അശ്വിൻ മുരളിയെയാണ് (20) ഞായറാഴ്ച ഉച്ചക്ക് സുഹൃത്തുക്കളോടൊപ്പം കടലിൽ കുളിക്കുന്നതിനിടെ കാണാതായത്.
         കടലിൽ തിരകളിൽപ്പെട്ട അശ്വിനെ കാണാതായതു മുതൽ രക്ഷാപ്രവർത്തകരും മുങ്ങൽ വിദഗ്ധരും തിരച്ചിൽ നടത്തിയെങ്കിലും  ഇന്ന് വെളുപ്പിനാണ് അശ്വിന്റെ മൃതശരീരം കണ്ടെത്താൻ കഴിഞ്ഞത്.
        സിൽവാസ്സ എസ്എസ്ആർ കോളേജിലെ അവസാന വർഷ ഡിഗ്രി വിദ്യാർത്ഥിയാണ് അശ്വിൻ. ദാമനിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ് മുരളീധരൻ നായർ.
പത്തനംതിട്ട ജില്ലയിലെ കീരകുഴിയിൽ തടത്തിൽവിള വടക്കേതിൽ കുടുംബാംഗമാണ്. സഹോദരി അനുപമ.

Post a Comment

0 Comments

Ad Code

Responsive Advertisement