Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

അയല്‍വാസികള്‍ തമ്മിലുണ്ടായ സംഘർഷത്തില്‍ വൃദ്ധ ദമ്പതികള്‍ക്ക് ക്രൂരമർദ്ദനം.

അയല്‍വാസികള്‍ തമ്മിലുണ്ടായ സംഘർഷത്തില്‍ വൃദ്ധ ദമ്പതികള്‍ക്ക് ക്രൂരമർദ്ദനം.



മലപ്പുറം: വേങ്ങരയില്‍ അയല്‍വാസികള്‍ തമ്മിലുണ്ടായ സംഘർഷത്തില്‍ വൃദ്ധ ദമ്പതികള്‍ക്ക് ക്രൂരമർദ്ദനമേറ്റു. 23 ലക്ഷം രൂപയുടെ പണമിടപാടിനെ ചൊല്ലിയുണ്ടായ സംഘർഷത്തിനൊടുവിലാണ് വേങ്ങര സ്വദേശികളായ അസൈൻ (70), ഭാര്യ പാത്തുമ്മ (62) എന്നിവർക്ക് മർദ്ദനമേറ്റത്. ഇരുവരെയും പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 
         ബിസിനസില്‍ മുടക്കിയ പണം തിരിച്ചു ചോദിച്ചതുമായി ബന്ധപ്പെട്ടാണ് കയ്യേറ്റമുണ്ടായത്. വേങ്ങര സ്വദേശി പൂവളപ്പില്‍ അബ്ദുല്‍ കലാം, മകൻ മുഹമ്മദ് സപ്പർ, മറ്റു രണ്ടു മക്കള്‍ എന്നിവർ ചേർന്നു മർദ്ദിച്ചെന്നാണ് ഇവരുടെ പരാതി. അതേസമയം, അസൈനും ഭാര്യ പാത്തുമ്മയും മക്കളും വീട്ടില്‍ കയറി മർദ്ദിച്ചെന്നാണ് അബ്ദുള്‍ കലാമിൻ്റെ പരാതി. ഇന്നലെ നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. 23 ലക്ഷം രൂപയെ ചൊല്ലിയാണ് സംഘർഷമുണ്ടായത്. ഒന്നര വർഷമായി പണം തിരികെ നല്‍കിയില്ലെന്ന് അസൈൻ പറയുന്നു. എന്നാല്‍, പണം നല്‍കാനില്ലെന്നാണ് അബ്ദുർ കലാം പറയുന്നത്.
      ബിസിനസ് ചെയ്യാനായി മുഹമ്മദ് സപ്പറിന് നൽകിയ പണം, ഒന്നര വര്‍ഷമായിട്ടും തിരികെ നല്‍കിയില്ലെന്നും നിരവധി തവണ പണം ആവശ്യപ്പെട്ട് സപ്പറിനെ സമീപിച്ചെങ്കിലും പണം നല്‍കിയില്ലെന്ന് മാത്രമല്ല, ബഷീറിനെയും കുടുംബത്തെയും സപ്പര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി മർദ്ദനമേറ്റ അസൈൻ പറയുന്നു. ഇതിനു പിന്നാലെ കുടുംബം സപ്പറിന്‍റെ വീടിന് മുന്നില്‍ പോസ്റ്ററുമായി ഇന്നലെ മുതല്‍ സമരത്തിലിരിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇന്ന് സപ്പറും മക്കളും ചേര്‍ന്ന് ദമ്പതികളെ ക്രൂരമായി മര്‍ദിച്ചത്. വേങ്ങര പോലീസ് കുടുംബത്തിന്‍റെ മൊഴിയെടുത്തിട്ടുണ്ട്.
 

Post a Comment

0 Comments

Ad Code

Responsive Advertisement