Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പനച്ചിക്കാട് ദേവീക്ഷേത്രത്തിലെ വിദ്യാരംഭം; ട്രാഫിക് ക്രമീകരണങ്ങൾ ഏര്‍പ്പെടുത്തി.

പനച്ചിക്കാട് ദേവീക്ഷേത്രത്തിലെ വിദ്യാരംഭം; ട്രാഫിക് ക്രമീകരണങ്ങൾ ഏര്‍പ്പെടുത്തി.

കോട്ടയം: പനച്ചിക്കാട് ദേവീക്ഷേത്രത്തിലെ വിദ്യാരംഭവുമായി ബന്ധപ്പെട്ട് പോലീസ് പനച്ചിക്കട്ടും പരിസര പ്രദേശങ്ങളിലും ട്രാഫിക് ക്രമീകരണങ്ങൾ ഏര്‍പ്പെടുത്തി. താഴെപ്പറയും പ്രകാരമാണ് നിയന്ത്രണങ്ങൾ.

    1. പുതുപ്പള്ളി ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ പാറയിൽക്കടവ്, ചോഴിയക്കാട്, ഓട്ടകാഞ്ഞിരം ജംഗ്ഷൻ, കച്ചേരിക്കവല കൂടി പനച്ചിക്കാട് ക്ഷേത്രത്തിൽ എത്തി വാഹനം പാർക്ക് ചെയ്യാന്‍  നിർദ്ദേശിക്കുന്ന സ്ഥലങ്ങളിൽ മാത്രം പാര്‍ക്ക് ചെയ്യേണ്ടതാണ്.
    2.  വാകത്താനം, ഞാലിയാകുഴി ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾ പാറക്കുളം, പരുത്തുംപാറ ജംഗ്ഷൻ, ഓട്ടകാഞ്ഞിരം, കച്ചേരിക്കവല വഴി ക്ഷേത്രത്തിൽ എത്തേണ്ടതും വാഹനം പാർക്ക് ചെയ്യാന്‍ നിർദ്ദേശിക്കുന്ന സ്ഥലങ്ങളിൽ മാത്രം പാര്‍ക്ക്  ചെയ്യേണ്ടതുമാണ്.
    3.  ചിങ്ങവനം ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ പരുത്തുംപാറ, ഓട്ടകാഞ്ഞിരം ജംഗ്ഷൻ, കച്ചേരിക്കവല വഴി പനച്ചിക്കാട് ക്ഷേത്രത്തിൽ എത്തി വാഹനം പാർക്ക് ചെയ്യാന്‍ നിർദ്ദേശിക്കുന്ന സ്ഥലങ്ങളിൽ മാത്രം പാര്‍ക്ക് ചെയ്യേണ്ടതാണ്.
    4. പരുത്തുംപാറ മുതല്‍ പനച്ചിക്കാട് ക്ഷേത്രം വഴി പാറക്കുളം, അമ്പാട്ട്കടവ് എന്നീ സ്ഥലങ്ങളിലേക്ക് പോകുന്ന റോഡുകളുടെ ഇരുവശത്തും വാഹനം പാര്‍ക്ക്‌ ചെയ്ത് ഗതാഗത തടസ്സം ഉണ്ടാക്കാന്‍ പാടുള്ളതല്ല.
    5. പനച്ചിക്കാട് ക്ഷേത്രത്തിലേക്കുള്ള പ്രവേശന വഴി വൺവേ ആണ്. ആ വഴിയിലൂടെ വാഹനങ്ങള്‍ തിരികെ പോകാന്‍ അനുവദിക്കുന്നതല്ല
    6. പനച്ചിക്കാട് ക്ഷേത്രത്തില്‍ നിന്നും വാകത്താനം, ചിങ്ങവനം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ വെള്ളൂത്തുരുത്തി, പാറക്കുളം വഴിയാണ് തിരികെ പോകേണ്ടത്.
       7. പനച്ചിക്കാട് ക്ഷേത്രത്തില്‍ നിന്നും പുതുപ്പള്ളി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ അമ്പാട്ട്കടവ്  വഴിയാണ് തിരികെ പോകേണ്ടത്.

Post a Comment

0 Comments

Ad Code

Responsive Advertisement