Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഗുജറാത്തിൽ ഉണ്ടായ മണ്ണിടിച്ചിലിൽ 9 തൊഴിലാളികൾ മരിച്ചു.

ഗുജറാത്തിൽ ഉണ്ടായ മണ്ണിടിച്ചിലിൽ 9 തൊഴിലാളികൾ മരിച്ചു.


മെഹ്സാന (ഗുജറാത്ത്) : മെഹ്സാന ജില്ലയിലെ കാഡി താലൂക്കിലെ ജസൽപൂർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന സ്റ്റീൽ ഐനോക്‌സ് സ്റ്റെയിൻലെസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിൽ ഭൂഗർഭ ടാങ്കിനായി കുഴിയെടുക്കുന്നതിനിടെ ഉണ്ടായ മണ്ണിടിച്ചിലിൽ രണ്ട് സ്ത്രീകൾ ഉൾപ്പടെ 9 പേർ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു.
         സംഭവം നടക്കുമ്പോള്‍ തൊഴിലാളികള്‍ സൈറ്റില്‍ ടാങ്കിനായി 16 അടി കുഴി എടുക്കുകയായിരുന്നു എന്ന് കാഡി പൊലിസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പ്രഹ്ലാദ് സിംഗ് വഗേല പറഞ്ഞു. അഗ്നിശമന സേനയും പൊലീസും തൊഴിലാളികളും ഉള്‍പ്പെട്ട സംഘം രണ്ട് മണിക്കൂറോളം സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയാണ് മണ്‍കൂമ്പാരത്തില്‍ നിന്ന് ഒരാളെ രക്ഷപ്പെടുത്തുകയും 9 മൃതദേഹങ്ങള്‍ കണ്ടെത്തുകയും ചെയ്തത്. മരിച്ചവരില്‍ 3 പേര്‍ രാജസ്ഥാന്‍ സ്വദേശികളും മറ്റുള്ളവര്‍ ദാഹോഡ് സ്വദേശികളുമാണ്. 20 നും 30നും ഇടയില്‍ പ്രായമുള്ളവരാണ് ഇവരെന്നും വഗേല പറഞ്ഞു. വളരെ ദുഖരമായ സംഭവമെന്ന് പ്രധാനമന്ത്രിയെ ഉദ്ധരിച്ച് അദ്ദേഹത്തിന്റെ ഓഫീസ് എക്‌സിലൂടെ അറിയിച്ചു.
        

Post a Comment

0 Comments

Ad Code

Responsive Advertisement