Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഡിവൈഎഫ്ഐയുടെ കൊലവിളി മുദ്രാവാക്യം അപലപനീയം: രമേശ് ചെന്നിത്തല.

ഡിവൈഎഫ്ഐയുടെ കൊലവിളി മുദ്രാവാക്യം അപലപനീയം: രമേശ് ചെന്നിത്തല.


കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റി കോളേജ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൊയിലാണ്ടി മുച്ചുകുന്ന് കോളേജിലെ 
കെഎസ്.യു, എംഎസ്എഫ് വിദ്യാർത്ഥികൾക്ക് നേരെ ഡിവൈഎഫ്ഐ നടത്തിയ അക്രമവും കൊലവിളിയും അങ്ങേയറ്റം അപലപനീയമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
        കണ്ണൂരിൽ കൊല്ലപ്പെട്ട അരിയിൽ ഷുക്കൂറിൻ്റെ അനുഭവം ഉണ്ടാകുമെന്നാണ് ഡിവൈഎഫ്ഐ പ്രവർത്തകർ മുദ്രാവാക്യം മുഴക്കിയത്. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെഎസ്‌.യു, എംഎസ്‌എഫ് വിദ്യാർത്ഥികളെ തടഞ്ഞു വെക്കുകയും മർദ്ദിക്കുകയും ചെയ്തിരുന്നു. പരാജയമുണ്ടായാൽ എതിരാളികളെ കൊലപ്പെടുത്തുമെന്ന് ഭിഷണിപ്പെടുത്തുന്നത് ജനാധിപത്യ മര്യാദയല്ലെന്നും ഇതൊന്നും കൊണ്ട് കെഎസ്.യുവിൻ്റെ പോരാളികളെ ഭയപ്പെടുത്തി നിശബ്ദരാക്കാൻ കഴിയില്ലെന്നും ചെന്നിത്തല പറഞ്ഞു.
        ക്യാമ്പസിൽ എസ്എഫ്ഐയും ക്യാമ്പസിന് പുറത്ത് ഡിവൈഎഫ്ഐയും നടത്തുന്ന ഇത്തരം കാടത്തങ്ങൾ അവസാനിപ്പിക്കണം. അക്രമങ്ങൾ നടത്തിയവർക്കെതിരേയും കൊലവിളി നടത്തിയവർക്കെതിരേയും പോലീസ് ശക്തമായ നടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Post a Comment

0 Comments

Ad Code

Responsive Advertisement