Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

400 കിലോഗ്രാം പഴകിയ മത്സ്യം പിടികൂടി.

400 കിലോഗ്രാം പഴകിയ മത്സ്യം പിടികൂടി.


കോട്ടയം: ഭക്ഷ്യസുരക്ഷാ വകുപ്പും ആരോഗ്യ വകുപ്പും സംയുക്തമായി ഏറ്റുമാനൂർ മത്സ്യമാർക്കറ്റിൽ നടത്തിയ പരിശോധനയിൽ,400 കിലോഗ്രാം മീൻ പിടിച്ചെടുത്തു. പഴകി ഭക്ഷ്യയോഗ്യമല്ലാത്ത നിലയിൽ കണ്ടെത്തിയ മീൻ, കോട്ടയം ജില്ലാ അസിസ്റ്റന്റ് കമ്മീഷണർ എ.എ. അനസിന്റെ നിർദ്ദേശ പ്രകാരം നശിപ്പിച്ചു. 
         ഭക്ഷ്യസുരക്ഷാ ഓഫീസർമാരായ ജി.എസ്. സന്തോഷ് കുമാർ, ഡോ. അക്ഷയ വിജയൻ, ഡോ. ജെ.ബി. ദിവ്യ എന്നിവർ നേതൃത്വം നൽകി. ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരായ സി.ടി. സുനന്ദകുമാരി,  കെ. അനിത, ഹെൽത്ത് സൂപ്പർവൈസർ കെ.എസ്. ജയൻ, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ എസ്.ആർ. രാജീവ്, ബിജു എസ്. നായർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

Post a Comment

0 Comments

Ad Code

Responsive Advertisement