Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഭാര്യവീട്ടിലെത്തിയ യുവാവ് മരിച്ചു. ബന്ധുക്കളുടെ മർദ്ദനമേറ്റതെന്ന് പരാതി.

ഭാര്യവീട്ടിലെത്തിയ യുവാവ് മരിച്ചു. ബന്ധുക്കളുടെ മർദ്ദനമേറ്റതെന്ന് പരാതി. 


ആലപ്പുഴ: ഭാര്യവീട്ടിലെത്തിയ യുവാവ് മരിച്ചു. മരണം ബന്ധുക്കളുടെ മർദ്ദനമേറ്റതെന്ന് പരാതി. ആറാട്ടുപുഴ പെരുമ്പള്ളി പുത്തന്‍പറമ്പില്‍ നടരാജന്റെ മകന്‍ വിഷ്ണു (34) ആണ് മരിച്ചത്.
        സംഭവത്തില്‍ തൃക്കുന്നപ്പുഴ പോലീസ് അന്വേഷണം ആരംഭിച്ചു. അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇന്നലെയായിരുന്നു സംഭവം നടന്നത്. ഒന്നര വര്‍ഷമായി ഭര്യ വിഷ്ണുവുമായി പിണങ്ങി കഴിയുകയായിരുന്നു. ഇവര്‍ക്ക് നാല് വയസ്സുള്ള കുട്ടിയുണ്ട്. ഈ കുട്ടിയെ ഭാര്യയുടെ വീട്ടില്‍ ഏല്‍പ്പിക്കുന്നതിന് ആണ് വിഷ്ണു എത്തിയത്. ഇതിനിടെ ഭാര്യയുടെ ബന്ധുക്കളുമായി തര്‍ക്കം ഉണ്ടാവുകയും, അര മണിക്കൂറോളം ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു എന്നാണ് പരാതി.
       മര്‍ദ്ദത്തിനൊടുവില്‍ വിഷ്ണു കുഴഞ്ഞുവീണു. പിന്നാലെ കായംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു എന്നുമാണ് പരാതി. ഒന്നര വര്‍ഷത്തിന് ശേഷമാണ് വിഷ്ണു ഭാര്യയെ കാണാനായെത്തിയത്. ഇതിനിടെയാണ് ദാരുണമായ സംഭവം ഉണ്ടായത്.

Post a Comment

0 Comments

Ad Code

Responsive Advertisement