Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നവജാതശിശുവിന് അപൂര്‍വ്വ വൈകല്യം കണ്ടെത്തിയ സംഭവത്തില്‍ ഡോക്ടര്‍മാർക്ക് പിഴവില്ലെന്ന് ആരോഗ്യവകുപ്പ്.

നവജാതശിശുവിന് അപൂര്‍വ്വ വൈകല്യം കണ്ടെത്തിയ സംഭവത്തില്‍ ഡോക്ടര്‍മാർക്ക് പിഴവില്ലെന്ന് ആരോഗ്യവകുപ്പ്. 

ആലപ്പുഴ: നവജാതശിശുവിന് അപൂര്‍വ്വ വൈകല്യം കണ്ടെത്തിയ സംഭവത്തില്‍ ഡോക്ടര്‍മാർക്ക് പിഴവില്ലെന്ന് ആരോഗ്യവകുപ്പ്. ചികിത്സയില്‍ ഡോക്ടര്‍മാര്‍ക്ക് പിഴവില്ലെന്നും കുഞ്ഞിനുണ്ടായ വൈകല്യം അമ്മയ്ക്കു നടത്തിയ ആദ്യ സ്‌കാനിങ്ങില്‍ കണ്ടെത്താൻ ആവാത്തതാണെന്നുമുള്ള റിപ്പോര്‍ട്ട് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് കൈമാറി. ആലപ്പുഴ, കടപ്പുറം ആശുപത്രിയില്‍ വൈകല്യങ്ങളോടെ കുഞ്ഞ് പിറക്കാനിടയായ സംഭവത്തെക്കുറിച്ച്‌ ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. വി. മീനാക്ഷിയാണ് റിപ്പോര്‍ട്ട് നല്‍കിയത്.
         അമ്മയ്ക്കു നടത്തിയ അനോമലി സ്‌കാനിങ്ങില്‍ കുഞ്ഞിന്റെ വൈകല്യങ്ങള്‍ കണ്ടെത്താനായിരുന്നില്ല. എന്നാല്‍, ഗര്‍ഭിണിയായ യുവതിയെയും കുടുംബത്തെയും കാര്യങ്ങള്‍ ബോധ്യപ്പെടുത്തുന്നതില്‍ വീഴ്ച സംഭവിച്ചെന്ന് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. ഇക്കാര്യത്തില്‍ ഡോക്ടര്‍മാരെ താക്കീത് ചെയ്യേണ്ടതുണ്ട്. ചെറിയ ചില വൈകല്യങ്ങള്‍ സ്‌കാനിങ്ങില്‍ നിര്‍ണ്ണയിക്കാനാവണമെന്നില്ല. അതേസമയം, നട്ടെല്ല്, കൈകാലുകള്‍ തുടങ്ങിയവയുടെ പ്രശ്‌നങ്ങള്‍ സ്‌കാനിങ്ങില്‍ നിര്‍ണ്ണയിക്കാനാകും. ഫ്ലൂയിഡ് കൂടുതലാണെന്നും വൈകല്യങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും രക്ഷിതാക്കളെ ബോധ്യപ്പെടുത്തിയില്ല എന്ന് റിപ്പോര്‍ട്ടിലുണ്ട്.
         കുഞ്ഞിന്റെ ചികിത്സയ്ക്ക് മെഡിക്കല്‍ ബോര്‍ഡ് വേണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement