Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ശബരി റെയില്‍ പദ്ധതി: രണ്ട് ഘട്ടമായി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി.

ശബരി റെയില്‍ പദ്ധതി: രണ്ട് ഘട്ടമായി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി.


തിരു.: ശബരി റെയില്‍ പദ്ധതി രണ്ട് ഘട്ടമായി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍ബിഐയുമായി ചേര്‍ന്നുള്ള ത്രികക്ഷി കരാര്‍ വേണ്ടെന്ന നിലപാട് എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
        അനുമതി ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കും. ആദ്യ ഘട്ടത്തില്‍ അങ്കമാലി- എരുമേലി- നിലക്കല്‍ പാത പൂര്‍ത്തീകരിക്കും. നിര്‍മ്മാണച്ചെലവിന്റെ 50 ശതമാനം തുക കിഫ്ബി വഹിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലവില്‍ സിംഗിള്‍ ലൈനുമായി മുന്നോട്ട് പോകും. വികസന ഘട്ടത്തില്‍ പാത ഇരട്ടിപ്പിക്കല്‍ പരിഗണിക്കും. പദ്ധതിയ്ക്കായി 8 കിലോമീറ്ററോളം സ്ഥലമെടുപ്പ് പൂര്‍ത്തിയായെന്നും മുഖ്യമന്ത്രി പറഞ്ഞു.

Post a Comment

0 Comments

Ad Code

Responsive Advertisement