Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കാർഷിക വായ്പ: പരിധി ഉയർത്തി.

കാർഷിക വായ്പ: പരിധി ഉയർത്തി.


ന്യൂഡല്‍ഹി: ഈടില്ലാതെ നല്‍കുന്ന കാര്‍ഷിക വായപയുടെ പരിധി ഉയര്‍ത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. വായ്പ തുക 1.6 ലക്ഷത്തില്‍ നിന്ന് രണ്ടുലക്ഷം രൂപയായാണ് വര്‍ദ്ധിപ്പിച്ചത്. വര്‍ദ്ധനവ് ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തിലാകും.
       പണപ്പെരുപ്പവും കൃഷിച്ചെലവ് ഉയര്‍ന്നതും ചെറുകിട കര്‍ഷകരെ പ്രതിസന്ധിയിലായ സാഹചര്യത്തിൽ ആണ് വായ്പ തുക ഉയര്‍ത്തിയത്. 2019ല്‍ ഒരു ലക്ഷത്തില്‍ നിന്ന് 1.6 ലക്ഷമാക്കി പുതുക്കിയ പരിധിയാണ് ഇപ്പോള്‍ രണ്ടുലക്ഷമാക്കി വീണ്ടും ഉയർത്തിയത്. മാര്‍ഗ്ഗനിര്‍ദ്ദേശം വേഗത്തില്‍ നടപ്പാക്കാനും പുതിയ വായ്പ വ്യവസ്ഥകള്‍ സംബന്ധിച്ച് വ്യാപക പ്രചാരണം നടത്താനും ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി അധികൃതര്‍ അറിയിച്ചു. ചെറുകിട നാമമാത്ര ഭൂവുടമകളായ 86 ശതമാനം കര്‍ഷകര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കുമെന്ന് കൃഷി മന്ത്രാലയം അറിയിച്ചു.
      കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ഉള്ളവര്‍ക്ക് (കെ.സി.സി) അതിവേഗത്തില്‍ മൂന്ന് ലക്ഷം രൂപ വരെ നാല് ശതമാനം പലിശയില്‍ വായ്പ നല്‍കുന്ന സ്‌കീമിന് കൂടുതല്‍ പ്രചാരം ലഭിക്കാന്‍ പുതിയ നടപടി സഹായകമാകും. ജനുവരി ഒന്ന് മുതല്‍ രണ്ട് ലക്ഷം രൂപ വരെയുള്ള വായ്പ ഈടില്ലാതെയും അധികമുള്ള വായ്പ തുകയ്ക്ക് മാത്രം കര്‍ഷകര്‍ ഭൂമിയോ സ്വര്‍ണ്ണമോ ഈടായി നല്‍കിയാല്‍ മതിയാകും.

Post a Comment

0 Comments

Ad Code

Responsive Advertisement