Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കാറിടിച്ചു പരിക്കേറ്റ് 15 മാസമായി അബോധാവസ്ഥയിലായിരുന്ന നിയമ വിദ്യാര്‍ത്ഥിനി മരിച്ചു.

കാറിടിച്ചു പരിക്കേറ്റ് 15 മാസമായി അബോധാവസ്ഥയിലായിരുന്ന നിയമ വിദ്യാര്‍ത്ഥിനി മരിച്ചു. 

     
ആലപ്പുഴ: കോളജിലേക്കു പോകാന്‍ റോഡ് കുറുകെ കടക്കുന്നതിനിടെ കാറിടിച്ചു ഗുരുതരമായി പരിക്കേറ്റ് 15 മാസമായി അബോധാവസ്ഥയില്‍ കഴിയുകയായിരുന്ന നിയമ വിദ്യാര്‍ത്ഥിനി മരിച്ചു. 
         തോണ്ടന്‍കുളങ്ങര കൃഷ്ണകൃപയില്‍ വാണി സോമശേഖരന്‍ (24) ആണ് മരിച്ചത്. 2023 സെപ്റ്റംബര്‍ 21ന് ഏറ്റുമാനൂര്‍ സിഎസ്‌ഐ ലോ കോളജിന് മുന്നിലായിരുന്നു അപകടം. വീഴ്ചയില്‍ തലച്ചോറിനു ഗുരുതരമായി പരിക്കേറ്റതിനെത്തുടര്‍ന്നു അബോധാവസ്ഥയിലായി. ആദ്യം കോട്ടയത്തെയും പിന്നീടു വെല്ലൂരിലെയും ആശുപത്രികളില്‍ ചികിത്സയില്‍ കഴിഞ്ഞു. മൂന്ന് മാസമായി വീട്ടില്‍ വെന്റിലേറ്റര്‍ സൗകര്യമൊരുക്കിയാണു പരിചരിച്ചിരുന്നത്. ഇന്നലെ ഉച്ചയോടെയായിരുന്നു അന്ത്യം. അമ്പലപ്പുഴ മണി ജ്വല്ലറി ഉടമ സോമശേഖരന്റെയും മായയുടെയും മകളാണ്. സഹോദരന്‍: വസുദേവ്.

Post a Comment

0 Comments

Ad Code

Responsive Advertisement