Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വിമാനക്കമ്പനികളുടെ ആകാശക്കൊള്ള അവസാനിപ്പിക്കണം; ഗ്ലോബൽ മലയാളി അസോസിയേഷൻ.

വിമാനക്കമ്പനികളുടെ ആകാശക്കൊള്ള അവസാനിപ്പിക്കണം; ഗ്ലോബൽ മലയാളി അസോസിയേഷൻ.

 പോൾ പറോക്കാരൻ, പി.ഐ. നാദിർഷ


അങ്കമാലി: വിവിധ വിദേശ രാജ്യങ്ങളിലേക്ക് ജീവിതപ്രാരാബ്ധങ്ങൾ മറികടക്കുവാനായി ജോലി തേടിയും വിദ്യാഭ്യാസത്തിനും മറ്റ് ആവശ്യങ്ങൾക്കുമെല്ലാം പോകുന്നവരെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നിലപാട് തിരുത്തണമെന്നും പ്രവാസികളോടുള്ള കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ചിറ്റമ്മനയവും അവഗണനയും അവസാനിപ്പിക്കണമെന്നും ഗ്ലോബൽ മലയാളി അസോസിയേഷൻ കേരള ചാപ്റ്റർ വാർഷിക യോഗം ആവശ്യപ്പെട്ടു. 
        അങ്കമാലിയിൽ ചേർന്ന യോഗത്തിൽ അസോസിയേഷൻ ചെയർമാൻ പോൾ പറോക്കാരൻ അദ്ധ്യക്ഷത വഹിച്ചു. പി.ഐ. നാദിർഷ, ടിൻേറാ പള്ളിപ്പാട്ട്, ജോബി ജോസ്, ലിസി ജോസ് എന്നിവർ സംസാരിച്ചു. അടുത്ത രണ്ട് വർഷത്തേക്കുളള പുതിയ ഭാരവാഹികളായി ബെന്നി ബഹനാൻ എം.പി. (മുഖ്യരക്ഷാധികാരി), റോജി എം. ജോൺ എംഎൽഎ, ഉമാ തോമസ് എംഎൽഎ, പി.ജെ. ജോയ് (രക്ഷാധികാരികൾ), പോൾ പറോക്കാരൻ (ചെയർമാൻ), ടിൻേറാ പള്ളിപ്പാട്ട് (വൈസ് ചെയർമാൻ), പി.ഐ. നാദിർഷ (ജനറൽ കൺവീനർ), ജോബി ജോസ് (ജോ. കൺവീനർ), ഷിജു ചക്യത്ത് (ട്രഷറർ), ജോസ് വാപ്പാലശ്ശേരി (കോഡിനേററർ), ഹണി പൈനാടത്ത് (എൻആർഐ കോഡിനേററർ), അഡ്വ. ടി.എൻ. മിനി,  അഡ്വ. ഷൈനി പോൾ, ലിസി ജോസ്, ഫിൻസൊ തങ്കച്ചൻ, ടി.എ. ജോസഫ്, ജോണി അയിരൂക്കാരൻ, ജോസ് പറമ്പി, എൻ.ആർ. രാമചന്ദ്രൻ, സൈമൺ നായത്തോട് (കമ്മറ്റി അംഗങ്ങൾ) എന്നിവരെയും തെരെഞ്ഞെടുത്തു.

Post a Comment

0 Comments

Ad Code

Responsive Advertisement