Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മകരവിളക്കിനു അയ്യപ്പനു ചാർത്തിയ തിരുവാഭരണം തിരികെയെത്തി.

മകരവിളക്കിനു അയ്യപ്പനു ചാർത്തിയ തിരുവാഭരണം തിരികെയെത്തി.


പന്തളം: മകരവിളക്കിനു അയ്യപ്പനു ചാർത്താനായി ജനുവരി 12നു പുറപ്പെട്ട തിരുവാഭരണം തിരികെയെത്തി. ശബരിമല മകരവിളക്ക് ഉത്സവത്തിനു ശേഷം നട അടച്ച് പന്തളത്തേക്ക് തിരിച്ച തിരുവാഭരണ ഘോഷയാത്രാ സംഘം ഇന്ന് രാവിലെ 8 മണിയോടെയാണ് പന്തളത്ത് എത്തിച്ചേർന്നത്.
        മകരവിളക്ക് മഹോത്സവത്തിന് ശേഷം 20ന് നടയടച്ച ശേഷമാണ് തിരുവാഭരണ ഘോഷയാത്രാസംഘം പരമ്പരാഗത പാതയിലൂടെ തിരിച്ച് പന്തളത്തേക്ക് എത്തിച്ചേർന്നത്. ഇന്നലെ വൈകുന്നേരത്തോടെ ആറന്മുള മങ്ങാട്ട് കൊട്ടാരത്തിൽ എത്തിച്ചേര്‍ന്ന ഘോഷയാത്രാസംഘം രാത്രിവിശ്രമത്തിന് ശേഷം, ഇന്ന് പുലര്‍ച്ചെ ആറന്മുളയില്‍ നിന്ന് തിരിച്ച് കുറിയാനിപ്പള്ളി, ഉള്ളന്നൂര്‍, കുളനട വഴി രാവിലെ 8 മണിക്കാണ് പന്തളത്ത് എത്തിച്ചേർന്നത്. 
       പന്തളത്ത് എത്തിയ തിരുവാഭരണ ഘോഷയാത്രാ സംഘത്തിന് പന്തളം നഗരസഭ, ദേവസ്വം ബോർഡ്, പന്തളം കൊട്ടാരം, പാലസ് വെൽഫയർ സൊസൈറ്റി, വലിയകോയിക്കൽ ക്ഷേത്ര ഉപദേശക സമിതി, അയ്യപ്പ സേവാ സംഘം, അയ്യപ്പ സേവാ സമാജം, മുട്ടാർ അയ്യപ്പ ക്ഷേത്രം ഉൾപ്പടെ നിരവധി സംഘടനങ്ങൾ സ്വീകരണങ്ങൾ നൽകി. പന്തളം ശ്രാമ്പിക്കൽ കൊട്ടാരത്തിലെത്തിയ ആഭരണപ്പെട്ടികള്‍ ദേവസ്വം ബോര്‍ഡ് അധികാരികളില്‍ നിന്ന് കൊട്ടാരം നിര്‍വ്വാഹകസംഘം ഏറ്റുവാങ്ങി സുരക്ഷിതമുറിയില്‍ സൂക്ഷിക്കും.
         അയ്യപ്പന്റെ പിറന്നാളായ കുംഭമാസത്തിലെ ഉത്രത്തിനും വിഷുവിനുമാണ് ഇനി തിരുവാഭരണങ്ങള്‍ ദര്‍ശനത്തിനായി തുറക്കുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement