Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഉമാ തോമസ് തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡോക്ടര്‍മാര്‍.

ഉമാ തോമസ് തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡോക്ടര്‍മാര്‍.

കൊച്ചി: കലൂര്‍ നൃത്തപരിപാടിക്കിടെ വീണ് പരിക്കേറ്റ ഉമാ തോമസ് എംഎല്‍എ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു. എംഎല്‍എയുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. എന്നാൽ, വെന്റിലേറ്ററില്‍ തന്നെ തുടരും.
         നൃത്തപരിപാടിക്കെത്തിയ തൃക്കാക്കര എംഎല്‍എ ഉമാ തോമസ് വേദിയില്‍ നിന്നും വീഴുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. ഈ സ്ഥലപരിമിതിയും ഉറപ്പുള്ള ബാരിക്കേഡും ഇല്ലാത്തതാണ് അപകടകാരണമെന്ന് വ്യക്തമാക്കുന്ന വീഡിയോ ആണ് പുറത്തുവന്നത്. സംഘാടനത്തിലെ പിഴവ് വ്യക്തമാക്കുന്നതാണ് ദൃശ്യങ്ങള്‍. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് ദിവ്യ ഉണ്ണിയുടെ നേതൃത്വത്തില്‍ കലൂര്‍ സ്‌റ്റേഡിയത്തില്‍ മൃദംഗനാദം എന്ന പേരില്‍ അവതരിപ്പിച്ച ഭരതനാട്യ പരിപാടിയില്‍ പങ്കെടുക്കാൻ എത്തിയപ്പോഴാണ് വിഐപി ഗ്യാലറിയില്‍ നിന്ന് വീണ് എംഎല്‍എയ്ക്ക് ഗുരുതര പരിക്കേറ്റത്.

Post a Comment

0 Comments

Ad Code

Responsive Advertisement