Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കനത്ത ചൂട്; കോട്ടയം രാജ്യത്ത് രണ്ടാമത്.

കനത്ത ചൂട്; കോട്ടയം രാജ്യത്ത് രണ്ടാമത്.

ന്യൂഡൽഹി: കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കുപ്രകാരം ഇന്നലെ രാജ്യത്ത് ഏറ്റവും ഉയർന്ന താപനിലയിൽ രണ്ടാം സ്ഥാനം കോട്ടയത്തിന്. 36.5 ഡിഗ്രി സെൽഷ്യസാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഒന്നാം സ്ഥാനത്തു നിൽക്കുന്ന കണ്ണൂർ വിമാനത്താവളത്തിൽ 36.6 ഡിഗ്രി സെൽഷ്യസായിരുന്നു താപനില.
       ഇന്നലെ കോട്ടയത്ത് അസാധാരണമായി ചൂടു വർദ്ധിച്ചു. സാധാരണയായി അനുഭവപ്പെടുന്നതിനേക്കാൾ, 3.1 ഡിഗ്രി സെൽഷ്യസ് അധികം. താപനില ഉയരുമെന്നാണു വിദഗ്ധരുടെ അഭിപ്രായം.
        കഴിഞ്ഞ വർഷം ഫെബ്രുവരി 27ന് 38.5, മാർച്ച് 12ന് 39.0, ഏപ്രിൽ 28ന് 38.5 ഡിഗ്രി സെൽഷ്യസ് വരെ കോട്ടയത്ത് ചൂട് ഉയർന്നിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement