Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സമാധി കല്ലറ തുറന്നു; അകത്ത് മൃതദേഹമുണ്ട്, ഇരിക്കുന്ന നിലയിലെന്ന് അധികൃതര്‍.

സമാധി കല്ലറ തുറന്നു; അകത്ത് മൃതദേഹമുണ്ട്, ഇരിക്കുന്ന നിലയിലെന്ന് അധികൃതര്‍.


തിരു.: ഗോപൻ സ്വാമിയെ ഭാര്യയും മക്കളും അടക്കിയ കല്ലറ തുറന്നു. കല്ലറയ്ക്കുള്ളില്‍ ഇരിക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തി. മൃതദേഹം പുറത്തെടുത്ത് ടേബിളിലേക്ക് മാറ്റി. മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ് ഉടന്‍ ആരംഭിക്കും. രണ്ട് ഫോറന്‍സിക് സര്‍ജര്‍മാര്‍ സ്ഥലത്തുണ്ട്. നെഞ്ച് വരെ പൂജാദ്രവ്യങ്ങള്‍ കൊണ്ട് മൂടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അഴുകി തുടങ്ങിയ നിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. മരണകാരണം അടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കും. വന്‍ പൊലീസ് സന്നാഹത്തിന്റെ അകമ്പടിയോടെ ആണ് നടപടികള്‍ പുരോഗമിക്കുന്നത്.  ജില്ലാ ഭരണകൂടമാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. രണ്ട് ഡിവൈഎസ്പിമാരാണ് പോലീസ് നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. പ്രദേശത്തേക്ക് പൊതുജനങ്ങള്‍ക്കുള്ള പ്രവേശനം തടഞ്ഞിഞിരിക്കുകയാണ്. വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ മാധ്യമങ്ങള്‍ക്കും വിലക്കുണ്ട്. അതേസമയം, ഇന്നലെ രാത്രിയും ഇന്നു പുലര്‍ച്ചെയും ഗോപൻ്റെ മക്കള്‍ പൂജകളും മറ്റും നടത്തിയിരുന്നു.


Post a Comment

0 Comments

Ad Code

Responsive Advertisement