Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വയോധികയുടെ വായിൽ തുണി തിരുകി, സ്വർണ്ണാഭരണങ്ങളും പണവും കവർന്നു.

വയോധികയുടെ വായിൽ തുണി തിരുകി, സ്വർണ്ണാഭരണങ്ങളും പണവും കവർന്നു. 

ഇടുക്കി: വണ്ടിപ്പെരിയാറിൽ വയോധികയുടെ വായിൽ തുണി തിരുകി ബന്ധിയാക്കി സ്വർണ്ണാഭരണങ്ങളും പണവും കവർന്നു. വണ്ടിപ്പെരിയാർ മൗണ്ട് എസ്റ്റേറ്റിൽ താമസിക്കുന്ന പാൽ തങ്ക (65) ത്തിൻ്റെ വീട്ടിലാണ് മോഷണം നടന്നത്. വൃദ്ധ ധരിച്ചിരുന്ന സ്വർണ്ണമാലയും കമ്മലും മോഷ്‌ടാക്കൾ ഭീഷണിപ്പെടുത്തി കൈക്കലാക്കി. തലയിണയ്ക്കടിയിൽ സൂക്ഷിച്ചിരുന്ന 25,000 രൂപയും അപഹരിച്ചു. ചൊവ്വാഴ്‌ച പുലർച്ചെ രണ്ടോടെയാണ് സംഭവം. അടുക്കളയുടെ വാതിൽ തകർത്ത് ഉള്ളിൽകടന്ന മോഷ്ടാക്കൾ ഉറങ്ങിക്കിടന്ന പാൽതങ്കത്തിന്റെ മുഖം തുണി ഉപയോഗിച്ച് മൂടി. ശബ്ദം ഉണ്ടാക്കാതിരിക്കാൻ മറ്റൊരു തുണി വായിൽ തിരുകി. മോഷ്ടാക്കൾ കൈവശമുണ്ടായിരുന്ന കത്തി തന്റെ കഴുത്തിൽ വയ്ക്കുകയും ശബ്ദം ഉണ്ടാക്കിയാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും വൃദ്ധ പറഞ്ഞു. മോഷ്ടാക്കൾ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയ ശേഷം പാൽതങ്കം അയൽപക്കത്തു താമസിക്കുന്ന മകൻ്റെ വീട്ടിൽ അഭയംതേടി. തുടർന്ന് നാട്ടുകാരെയും മറ്റ് മക്കളെയും വിളിച്ചു വരുത്തി ഇവർ സ്ഥലത്ത് തെരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. കമ്മൽ ഊരിയെടുത്തപ്പോൾ ഇവരുടെ ചെവിക്ക് മുറിവേറ്റിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement