Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കോഴിക്കോട് നഗരത്തിൽ ബസ് മറിഞ്ഞു : ഏഴ് പേരുടെ നില ഗുരുതരം.

കോഴിക്കോട് നഗരത്തിൽ ബസ് മറിഞ്ഞു : ഏഴ് പേരുടെ നില ഗുരുതരം.


കോഴിക്കോട്: അരയിടത്ത് പാലത്തിന് സമീപം സ്വകാര്യ ബസ് നിയന്ത്രം വിട്ട് മറിഞ്ഞ് 20 ഓളം പേർക്ക് പരിക്കേറ്റു. ഏഴ് പേരുടെ നില ഗുരുതരമാണ്.
കോഴിക്കോട് -മുക്കം റൂട്ടിൽ സർവീസ് നടത്തുന്ന ബസാണ് അപകടത്തിൽ പെട്ടത്. പുതിയ ബസ് സ്റ്റാൻഡിൽ നിന്നും മുക്കത്തേക്ക് പോകുന്ന ബസ് അരയിടത് പാലം ഫ്ലൈ ഓവറിനടുത്ത് വെച്ച് മറ്റൊരു വാഹനത്തെ മറികടക്കുന്നതിന് ഇടയിലാണ് അപകടം ഉണ്ടായത്. പൊലീസും ഫയർ ഫോഴ്സും ചേർന്ന് പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്കും മെഡിക്കൽ കോളേജിലേക്കും മാറ്റി. അപകടത്തെ തുടർന്ന് കോഴിക്കോട് നഗരത്തിൽ മണിക്കൂറുകളോളം ഗതാഗത തടസ്സവും ഉണ്ടായി.

Post a Comment

0 Comments

Ad Code

Responsive Advertisement