Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഡൽഹി തെരഞ്ഞെടുപ്പ്: ബിജെപി അധികാരത്തിലെത്തുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍.

ഡൽഹി തെരഞ്ഞെടുപ്പ്: ബിജെപി അധികാരത്തിലെത്തുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍.


ന്യൂഡൽഹി: ഇന്ന് വോട്ടെടുപ്പ് നടന്ന ഡല്‍ഹിയിൽ അരവിന്ദ് കെജരിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടിയെ അട്ടിമറിച്ച് ബിജെപി അധികാരത്തിലെത്തുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍. ഭൂരിപക്ഷം എക്സിറ്റുപോള്‍ ഫലങ്ങളും ബിജെപി അധികാരത്തിലെത്തുമെന്നാണ് പ്രവചിക്കുന്നത്. ആം അദ്മി അധികാരത്തില്‍ തുടരുമെന്ന് വീ പ്രീസൈഡ് അഭിപ്രായ സര്‍വേ മാത്രമാണ് പറയുന്നത്. കോണ്‍ഗ്രസ് മൂന്ന് സീറ്റുകള്‍ വരെ നേടുമെന്ന് ചാണക്യ അഭിപ്രായ സര്‍വേ പറയുമ്പോള്‍, മറ്റെല്ലാ സര്‍വേകളിലും രണ്ടു വരെ സീറ്റുകളാണ് പറയുന്നത്. കോൺഗ്രസ് നാവാവശേഷമാകുമെന്ന  പ്രവചനത്തിൽ എല്ലാ സർവേകളും ഒറ്റക്കെട്ടാണ്. 
      ചാണക്യ അഭിപ്രായ സര്‍വേ ഫലം 39- 44 ബിജെപി, ആം ആദ്മി 25-28, കോണ്‍ഗ്രസ് 2-3. മേട്രിസ് ബിജെപി 39-44, ആംആദ്മി 32-37, കോണ്‍ഗ്രസ് 1. ജെവിസി ബിജെപി 39-45, ആം ആദ്മി 22-31, കോണ്‍ഗ്രസ് 2. പി മാര്‍ക്ക് ബിജെപി 39-49, ആം ആദ്മി 21-31. പോള്‍ ഡയറി ബിജെപി 42-50. ആം ആദ്മി 18-25, കോണ്‍ഗ്രസ് 0-2. വീ പ്രീസൈഡ് ആംആദ്മി 52, ബിജെപി 23, കോണ്‍ഗ്രസ് 1 എന്നിങ്ങനെയാണ് വിവിധ സർവ്വേ ഫലങ്ങൾ. ആംആദ്മി, ബിജെപി, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളുടെ ത്രികോണ മത്സരത്തിനാണു ഡല്‍ഹി വേദിയായത്. 96 വനിതകളും ഒരു ട്രാന്‍സ്‌ജെന്‍ഡറും ഉള്‍പ്പെടെ 699 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. കഴിഞ്ഞ 2 നിയമസഭാ തെരഞ്ഞെടുപ്പുകളിലും വമ്പന്‍ ഭൂരിപക്ഷത്തിലാണ് ആംആദ്മി പാര്‍ട്ടി അധികാരത്തിലെത്തിയത്. 10 വര്‍ഷമായി സീറ്റൊന്നും കിട്ടാത്ത കോണ്‍ഗ്രസിനും 28 വര്‍ഷമായി ഭരണത്തിനു പുറത്തിരിക്കുന്ന ബിജെപിക്കും ഇത് അഭിമാന പോരാട്ടമാണ്. വൈകുന്നേരം അഞ്ച്  മണി വരെയുള്ള കണക്കുകള്‍ പ്രകാരം 58 ശതമാനം ആളുകള്‍ വോട്ട് രേഖപ്പെടുത്തി. എട്ടിനാണ് വോട്ടെണ്ണലും ഫലപ്രഖ്യാപനവും.

Post a Comment

0 Comments

Ad Code

Responsive Advertisement