Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ക്രിസ്തുമസ്-പുതുവത്സര ബമ്പർ ലോട്ടറിയുടെ ഒന്നാംസമ്മാനം ഇരിട്ടിയിലെ സത്യന്.

ക്രിസ്തുമസ്-പുതുവത്സര ബമ്പർ ലോട്ടറിയുടെ ഒന്നാംസമ്മാനം ഇരിട്ടിയിലെ സത്യന്. 

കണ്ണൂർ: ക്രിസ്തുമസ്-പുതുവത്സര ബമ്പർ ലോട്ടറിയുടെ ഒന്നാംസമ്മാനം ഇരിട്ടിയിലെ സത്യന്. ഇരിട്ടിയിലെ 'മുത്തു' ലോട്ടറി ഏജൻസിയില്‍ നിന്ന് സത്യൻ എന്നയാള്‍ വാങ്ങിയ ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 20 കോടി രൂപ ലഭിച്ചതെന്ന് ഏജൻസി ജീവനക്കാർ പറഞ്ഞു.
        ക്രിസ്തുമസ് - ബമ്പർ ലോട്ടറിയുടെ പത്ത് ടിക്കറ്റുകളാണ് സത്യൻ വാങ്ങിയതെന്നും അതിൽ ഒന്നാണ് സമ്മാനാർഹമായ ടിക്കറ്റെന്നും ഇവർ പറഞ്ഞു. ജനുവരി 24നാണ് സത്യൻ എന്നയാള്‍ മുത്തു ലോട്ടറി ഏജൻസിയുടെ ഇരിട്ടി ശാഖയില്‍ നിന്ന് ടിക്കറ്റുകള്‍ വാങ്ങിയത്. പത്ത് ടിക്കറ്റുകളടങ്ങിയ ഒരു ബുക്ക് ടിക്കറ്റാണ് അദ്ദേഹം വാങ്ങിയത്. പേര് ചോദിച്ചപ്പോള്‍ സത്യൻ എന്ന് പറഞ്ഞു. ആ പേരില്‍ ബില്ലും നല്‍കി. എന്നാല്‍, അദ്ദേഹം സ്ഥിരമായി ടിക്കറ്റ് എടുക്കുന്ന ആളല്ലെന്നും ഏജൻസിയിലുള്ളവർ പറഞ്ഞു.

Post a Comment

0 Comments

Ad Code

Responsive Advertisement