Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കിണറ്റില്‍ വീണ മോഷ്ടാവിനെ നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് രക്ഷപ്പെടുത്തി.

കിണറ്റില്‍ വീണ മോഷ്ടാവിനെ നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് രക്ഷപ്പെടുത്തി.
മലപ്പുറം: മക്കരപ്പറമ്പില്‍ കിണറ്റില്‍ വീണയാളെ നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേർന്ന് രക്ഷപ്പെടുത്തി. കിണറ്റില്‍ നിന്ന് പുറത്ത് എത്തിച്ചപ്പോഴാണ് ഇയാള്‍ മോഷ്ടാവാണെന്ന് തിരിച്ചറിഞ്ഞത്. പ്രദേശവാസിയായ നാസര്‍ സമീപത്തെ വീടിന്റെ മതില്‍ ചാടിക്കടക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. സുഹ്റയെന്ന സ്ത്രീയുടെ പറമ്പിലെ കിണറിലാണ് നാസര്‍ വീണത്.
       സമീപത്തെ എല്ലാവരും വെള്ളമെടുക്കുന്ന കിണറാണ് ഇത്. ഇന്നലെ വൃത്തിയാക്കിയ കിണറിലെ വെള്ളം തെളിഞ്ഞോ എന്നറിയാനാണ് രാവിലെ സമീപത്തെ താമസക്കാരായ സ്ത്രീകള്‍ കിണറ്റിൻ കരയിൽ എത്തിയത്. കിണറിനകത്തേക്ക് നോക്കിയ സ്ത്രീകള്‍ ആദ്യം ഒന്ന് അമ്പരന്നു. പ്രദേശവാസിയായ നാസർ പരിക്കുകളോടെ കിണറ്റില്‍ നില്‍ക്കുന്നു. വിവരമറിഞ്ഞതോടെ കിണറ്റിനടുത്തേക്ക് നാട് ഒന്നാകെ ഒഴുകിയെത്തി. വൈകാതെ പോലീസുമെത്തി. എല്ലാവരും ചേര്‍ന്ന് നാസറിനെ പുറത്തെത്തിച്ചപ്പോഴാണ് നാട്ടിലെ നോട്ടപ്പുള്ളിയായ നാസർ തന്നെയാണ് ഇന്നലെ രാത്രി സമീപത്തെ വീടുകളില്‍ എത്തിയതെന്ന് നാട്ടുകാർക്ക് മനസിലായത്. സിസിടിവിലും ഇത് വ്യക്തമായിരുന്നു. പൊലീസിന്റെ ചോദ്യങ്ങള്‍ക്ക് നാസറിന്‍റെ മറുപടിയും വിചിത്രമാണ്. താൻ രാത്രി കിണറ്റില്‍ പണിക്ക് എത്തിയതാണെന്നായിരുന്നു നാസറിന്റെ മറുപടി.

Post a Comment

0 Comments

Ad Code

Responsive Advertisement