Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ആശുപത്രിയിൽ നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം.

ആശുപത്രിയിൽ നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം.
പാലക്കാട്: അട്ടപ്പാടി കോട്ടത്തറ ആശുപത്രിയിൽ നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോവാൻ ശ്രമം. നാലു മാസം പ്രായമായ പെൺ കുഞ്ഞിനെയാണ് തട്ടികൊണ്ടു പോകാൻ ശ്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ഒരു സ്ത്രീയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
          ഇന്ന് ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. നാലു മാസം പ്രായമായ കുഞ്ഞും അമ്മയും രണ്ട് ദിവസമായി ആശുപത്രിയിൽ ഉണ്ടായിരുന്നു. തട്ടികൊണ്ടുപോകാന്‍ ശ്രമിച്ച സ്ത്രീയും രണ്ട് ദിവസമായി ആശുപത്രിയിൽ ഉണ്ടായിരുന്നു. ഇന്ന് ഉച്ചയ്ക്ക് അമ്മ ഭക്ഷണം കഴിക്കാന്‍ പോയ സമയത്ത് ഇവര്‍ കുഞ്ഞുമായി കടന്നു കളയുകയായിരുന്നു എന്നാണ് വിവരം. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

Post a Comment

0 Comments

Ad Code

Responsive Advertisement