Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കോട്ടയം ജില്ലാ പഞ്ചായത്തിന് 157 കോടിയുടെ വാർഷിക ബജറ്റ്.

കോട്ടയം ജില്ലാ പഞ്ചായത്തിന് 157 കോടിയുടെ വാർഷിക ബജറ്റ്.
കോട്ടയം: ജില്ലാ പഞ്ചായത്തിന് 157,88,99,500 രൂപ വരവും 152,53,44,750 രൂപ ചെലവും 5,35,54,750 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന മിച്ചബജറ്റ് അവതരിപ്പിച്ചു. വിദ്യാർത്ഥികളുടെ ഗുണമേന്മാ വിദ്യാഭ്യാസത്തിനായി 25 ഇന കർമ്മ പദ്ധതികളുമായി ഏബിൾ കോട്ടയം രണ്ടാം ഘട്ടത്തിന് 10 കോടി രൂപ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിൽ കോട്ടയം ജില്ല ജനറൽ ആശുപത്രിയിലെ ക്യാൻസർ ചികിത്സ വിഭാഗത്തിൽ സ്പെഷ്യലിറ്റി ബ്ലോക്ക് നിർമ്മിക്കാൻ 5 കോടി രൂപ, ഉത്തരവാദിത്വ തെരുവു നായ സംരക്ഷണത്തിന് ഒരു കോടി രൂപ, ഇലവീഴാപൂഞ്ചിറയിൽ പൂഞ്ചിറ വണ്ടർവാലി ടൂറിസം പദ്ധതിക്ക് ഒരു കോടി രൂപയും പ്രഖ്യാപിച്ചു. കുമരകത്തെ ടൂറിസം മാസ്റ്റർ പ്ലാൻ - 10 ലക്ഷം രൂപ, കോഴയിലെ ജില്ലാ കൃഷിത്തോട്ടത്തിന്റെ ഫാം ടൂറിസം മാസ്റ്റർ പ്ലാൻ - 10 ലക്ഷം രൂപ, മലയോര അഡ്വഞ്ചർ ടൂറിസം സമഗ്ര മാസ്റ്റർ പ്ലാൻ - 10 ലക്ഷം രൂപ, കടുത്തുരുത്തി എഴുമാന്തുരുത്തിലും തണ്ണീർമുക്കത്തും ടൂറിസം മാസ്റ്റർ പ്ലാനിന് - 5 ലക്ഷം രൂപ എന്നിങ്ങനെയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. പുതുപ്പള്ളിയിൽ വിഭാവനം ചെയ്യുന്ന ഉമ്മൻ ചാണ്ടി ഓട്ടിസം കോംപ്ലക്സിനും രണ്ട് കോടി രൂപയും ബജറ്റിൽ അനുവദിച്ചിട്ടുണ്ട്.
       കോവിഡിന് ശേഷം കുഴഞ്ഞു വീണു മരണനിരക്ക് വർദ്ധിച്ചിരിക്കുന്ന സാഹചര്യത്തിൽ, രോഗനിർണ്ണയായ ക്യാമ്പിനായി 50 ലക്ഷം രൂപയും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കോട്ടയം ഫെസ്റ്റിവൽ - 20 ലക്ഷം രൂപ, വാകത്താനത്ത് ഉണ്ണിനീലി സന്ദേശ പൈതൃക സ്മാരകം - 60 ലക്ഷം രൂപ, നാടൻ പന്തുകളി കളിസ്ഥലങ്ങൾക്കും പ്രചരണത്തിനുമായി - 50 ലക്ഷം, ആശാ പ്രവർത്തകർക്ക് വിവരശേഖരണത്തിന് ഡിജിറ്റൽ സംവിധാനം ഏർപ്പെടുത്താൻ ഒരുകോടി രൂപ, തൊഴിലുറപ്പ് തൊഴിലാളികൾക്ക് പണിയായുധങ്ങൾ ലഭ്യമാക്കാൻ 25 ലക്ഷം, അവയവദാന ശസ്ത്രക്രിയ നടത്തിയവർക്ക് മരുന്ന് ലഭ്യമാക്കുന്ന പുനർജ്ജനി പദ്ധതിക്കായി 30 ലക്ഷം രൂപ, സമഗ്ര വയോജന ആരോഗ്യ പരിരക്ഷ പദ്ധതിക്കായി 45 ലക്ഷം രൂപ തുടങ്ങിയവയാണ് മറ്റ് പ്രധാന പദ്ധതികൾ.
       പ്രസിഡൻ്റ് ജോഷി ഫിലിപ്പിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡൻ്റ് ബിന്ദു സെബാസ്റ്റ്യനാണ് ബജറ്റ് അവതരിപ്പിച്ചത്.

Post a Comment

0 Comments

Ad Code

Responsive Advertisement