Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കെ.കെ. ജയകുമാർ കൊച്ചി മെട്രോ പിആര്‍ഒ.

കെ.കെ. ജയകുമാർ കൊച്ചി മെട്രോ പിആര്‍ഒ.

തിരു.: കൊച്ചി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിൽ പബ്ലിക് റിലേഷന്‍സ് ഓഫീസറായി കെ.കെ. ജയകുമാറിനെ ഡെപ്യൂട്ടേഷനിൽ നിയമിച്ചു. 
        തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിൽ കോ ഓർഡിനേറ്റിംഗ് ന്യൂസ് എഡിറ്ററാണ്. മലയാള മനോരമ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളില്‍ വിവിധ നിലകളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ച ശേഷം 2014ലാണ് സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ ചേരുന്നത്. 
        പെഴ്‌സണല്‍ ഫിനാന്‍സുമായി ബന്ധപ്പെട്ട് നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവും പത്രമാധ്യമങ്ങളിലെ കോളമിസ്റ്റും വിവര്‍ത്തകനും എൻട്രപ്രണർഷിപ്പ്മെൻ്ററുമായ ജയകുമാറിന് കേരളത്തിലെ ഏറ്റവും മികച്ച ഫിനാന്‍ഷ്യല്‍ ജേണലിസ്റ്റിനുള്ള കേരള ചേംബര്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. കേരള മീഡിയ അക്കാഡമിയിൽ നിന്ന് പത്രപ്രവർത്തനത്തിൽ ബിരുദാനന്തര ഡിപ്ലോമയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ (കോഴിക്കോട്) നിന്ന് ഡാറ്റ ജേണലിസം, പബ്ലിക് റിലേഷൻസ്, അഡ്വർടൈസിംഗ് എന്നിവയിൽ വിദഗ്ധ പരിശീലനവും നേടിയിട്ടുണ്ട്. ചേര്‍ത്തല പള്ളിപ്പുറം കേളമംഗലം സ്വദേശിയാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement