Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വിവിധ സേവനനിരക്കുകളില്‍ വദ്ധനവുണ്ടായേക്കാം, കിഫ്ബി പദ്ധതികളെല്ലാം 100 ശതമാനം സൗജന്യമായിരിക്കില്ല: ധനമന്ത്രി.

വിവിധ സേവനനിരക്കുകളില്‍ വദ്ധനവുണ്ടായേക്കാം, കിഫ്ബി പദ്ധതികളെല്ലാം 100 ശതമാനം സൗജന്യമായിരിക്കില്ല: ധനമന്ത്രി. 


തിരു.: കിഫ്ബിയിലെ എല്ലാ പദ്ധതികളും 100 ശതമാനം സൗജന്യമായിരിക്കില്ലെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാല്‍. കിഫ്ബി വഴി മുടക്കുന്നതിന് കുറച്ചെങ്കിലും തിരികെ കിട്ടണമെന്നും റവന്യു തിരികെ വരുന്ന സ്കീമുകള്‍ ഉണ്ടാവുമെന്നും ധനമന്ത്രി പറഞ്ഞു. 
      കിഫ്ബിക്ക് വരുമാനമുണ്ടാക്കാൻ പല പദ്ധതികളും ആലോചനയിലുണ്ട്. റോഡിന് ടോള്‍ അടക്കം പല ശുപാർശകളും ചർച്ചയിലുണ്ട്. സ്വന്തമായി വരുമാനം ഇല്ലാതെ കിഫ്ബിക്ക് നിലനില്‍ക്കാനാകില്ല. വിവിധ സേവനനിരക്കുകളില്‍ ഇത്തവണത്തെ സംസ്ഥാന ബജറ്റിലും വര്‍ദ്ധനവിന് സാധ്യതയുണ്ട്. മദ്യനിർമ്മാണശാലയുമായി മുന്നോട്ടു പോവും. പദ്ധതിവിഹിതം വെട്ടി കുറയ്ക്കല്‍ മാത്രമായിരുന്നില്ല പ്ലാന്‍ ബി. കേന്ദ്ര അവഗണനയ്ക്ക് എതിരായ ജനകീയ പ്രതിരോധവും പ്ലാൻ ബി ആണ്. പദ്ധതി വിഹിതം ചെലവഴിക്കുന്നതില്‍ കുറവ് വന്നിട്ടില്ലന്നും മന്ത്രി പറഞ്ഞു.

Post a Comment

0 Comments

Ad Code

Responsive Advertisement