Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വിവാഹം നിശ്ചയിച്ച പെണ്‍കുട്ടി തൂങ്ങിമരിച്ചു : സുഹൃത്ത് അവശനിലയില്‍.

വിവാഹം നിശ്ചയിച്ച പെണ്‍കുട്ടി തൂങ്ങിമരിച്ചു : സുഹൃത്ത് അവശനിലയില്‍.

മലപ്പുറം: തൃക്കലങ്ങോട്ട് വിവാഹം നിശ്ചയിച്ച പെണ്‍കുട്ടി തൂങ്ങിമരിച്ചു. ആമയൂര്‍ പുതിയത്ത് വീട്ടില്‍ പരേതനായ ഷേര്‍ഷ സിനിന്റെ മകള്‍ ഷൈമ സിനിവര്‍ (19) ആണ് മരിച്ചത്. ഷൈമയുടെ മരണവിവരം അറിഞ്ഞതിനെ തുടർന്ന് അയൽവാസിയും സുഹൃത്തുമായ സജീർ (19) കൈ ഞെരമ്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. ഇയാളെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

         കഴിഞ്ഞ വെള്ളിയാഴ്ച ഷൈമയുടെ വിവാഹം നിശ്ചയിച്ചിരുന്നു. വിവാഹ ചടങ്ങുകൾ അടുത്ത ദിവസം നടക്കാനിരിക്കെയാണ് ഇന്നലെ വൈകിട്ട് ആറുമണിയോടെ ഷൈമ തൂങ്ങിമരിച്ചത്. വിവാഹത്തിൽ പെൺകുട്ടിക്ക് താല്പര്യമില്ലായിരുന്നു എന്നും ഇതാണ് ജീവനൊടുക്കാൻ കാരണമെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Post a Comment

0 Comments

Ad Code

Responsive Advertisement