Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഒന്നര വയസ്സുകാരി ബക്കറ്റിലെ വെള്ളത്തില്‍ വീണു മരിച്ചു.

ഒന്നര വയസ്സുകാരി ബക്കറ്റിലെ വെള്ളത്തില്‍ വീണു മരിച്ചു.
ഇടുക്കി: ഒന്നര വയസ്സുകാരി ബക്കറ്റിലെ വെള്ളത്തില്‍ വീണു മരിച്ചു. ശാന്തന്‍പാറയ്ക്ക് സമീപം പേത്തൊട്ടിയില്‍ മധ്യപ്രദേശ് സ്വദേശികളായ ഭഗദേവ്‌സിങ് - ഭഗല്‍വതി ദമ്പതിമാരുടെ കുഞ്ഞാണ് മരിച്ചത്.
        വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. കൂത്താട്ടുകുളം സ്വദേശികളുടെ ഉടമസ്ഥതയിലുള്ള ഏലത്തോട്ടത്തിലെ ജോലിക്കാർ ആണിവര്‍. കുളിമുറിയിലുള്ള ബക്കറ്റിലെ വെള്ളത്തില്‍ കളിച്ചു കൊണ്ടിരുന്ന കുട്ടി അബദ്ധത്തില്‍ വെള്ളത്തില്‍ വീഴുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ശാന്തന്‍പാറ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.

Post a Comment

0 Comments

Ad Code

Responsive Advertisement